മുട്ടിൽ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു
മുട്ടിൽ : മുട്ടിൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരം ഡബ്ല്യു. എം. ഒ. ആർട്സ് ആന്റ് സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്നു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ഇ. പുഷ്പദന്ത കുമാർ അധ്യക്ഷത വഹിച്ചു. റെഡ് കോഫി വര്യാട് ടീം, ലാലാല ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി ചാമ്പ്യൻ മാരായി. പഞ്ചായത്ത് സമിതി കൺവീനർ ജെയിംസ് എം.കെ. സ്വാഗതവും, സംഘാടക സമിതി കൺവീനർ ഷൈജു പി.സി. നന്ദിയും പറഞ്ഞു.