സംസ്ഥാന എക്സൈസ് മീറ്റ്; വടംവലിയിൽ കിരീടം നിലനിർത്തി വയനാട് ജില്ലാ ടീം
കൽപ്പറ്റ: മലപ്പുറത്ത് വച്ച് നടന്ന ഇരുപതാമത്സംസ്ഥാന എക്സൈസ് കലാ-കായികമേളയിൽ തുടർച്ചയായ നാലാം തവണയും വടംവലിയിൽ വയനാട് ജില്ലാ ടീം ചാമ്പ്യന്മാരായി സെമി ഫൈനലിൽ തിരുവനന്തപുരത്തെയും ഫൈനലിൽ കോഴിക്കോടിനെയും പരാജയപ്പെടുത്തിയാണ് വയനാട് കിരീടം ചൂടിയത്.വയനാട് ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ് ടീം മാനേജരും മീനങ്ങാടി സ്വദേശിയായ പ്രസാദ് മുഖ്യപരിശീലകനുമാണ്.