മാനന്തവാടി മെഡിക്കൽ കോളേജ് പാർക്കിംഗ് ഏരിയയിലെ കൂട്ടത്തോടെയുള്ള ആംബുലൻസ് പാർക്കിംഗ് ഒഴിവാക്കണം -എസ്ഡിപിഐ
മാനന്തവാടി : മെഡിക്കൽ കോളേജ് പരിസരത്ത് ആശുപത്രിയിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടി 50 ലക്ഷം മുടക്കി നിർമിച്ച പാർക്കിംഗ് ഏരിയയിൽ സ്വകാര്യ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും ആംബുലൻസുകൾക്ക് മറ്റൊരു സ്ഥലത്ത് പാർക്കിംഗ് അനുവദിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.പാർക്കിംഗ് ഏരിയയിൽ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് കൊണ്ട് തന്നെ ഒപിയിലേക്കും മറ്റും വാഹനങ്ങളിൽ വരുന്നവർക്ക് ഇവിടെ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാതെ വളരെ ദൂരത്തൊക്കെ നിർത്തി അവിടെ നിന്നും നടന്നു വരേണ്ട അവസ്ഥയാണ് നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.2 ആംബുലൻസുകൾക്ക് മാത്രമെ പാർക്കിംഗ് ഏരിയയിൽ ഒരേ സമയം ഇവിടെ പാർക്ക് ചെയ്യാൻ അനുവാദമുള്ളൂ എന്നിരിക്കെ കൂട്ടത്തോടെ ആംബുലൻസുകൾ നിർത്തിയിടുന്നത് വളരെ പ്രയാസം സൃഷ്ടിക്കുകയാണ്. അതിനാൽ അടിയന്തരമായി അധികൃതർ ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ആറ്റക്കോയ,സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി ,ജോയിന്റ് സെക്രട്ടറി ഖാലിദ്,ട്രഷറർ ഫസ്ലുറഹ്മാൻ, കമ്മിറ്റിയംഗങ്ങളായ നൗഫൽ,സമദ് തുടങ്ങിയവർ സംസാരിച്ചു.