ശ്രേയസ് കൊയ്ത്തുൽസവം സംഘടിപ്പിച്ചു.
അമ്പലവയൽശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഞ്ചാടി, മുല്ല എന്നീ സ്വാശ്രയ സംഘങ്ങളുടെ സഹകരണത്തോടെ പുഞ്ചവയലിൽ സംഘടിപ്പിച്ച കൊയ്ത്തുൽസവം നെൻമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,സി ഡി ഒ സാബു പി.വി.,യൂണിറ്റ് വൈസ് പ്രസിഡൻറ് സുപ്രഭ വിജയൻ, സെക്രട്ടറി ഷീജ മനു, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.