സത്യവാങ്മൂലത്തിന് 50 രൂപ മുദ്രപ്പത്രം മതി; സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ സത്യവാങ്മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപ്പത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവി ല്ലെന്നും ഇങ്ങനെ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.
1959ലെ കേരള സ്റ്റാമ്‌ബ് ആക്‌ട് പ്രകാരം ഇത്തരം ആവശ്യങ്ങൾക്ക് 50 രൂപയുടെ മുദ്രപ്പത്രം മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലത് നോട്ടറൈസേഷൻ്റെ കാര്യത്തിൽ സ്റ്റാമ്ബ് ഡ്യൂട്ടി 100 രൂപയാണെന്നും തദ്ദേശവകുപ്പ് ഡയറക്ടർ (റൂറൽ) സർക്കുലറിലൂടെ വ്യക്തമാക്കി.
തദ്ദേശമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി സർക്കുലർ പുറപ്പെടുവിച്ചത്.