സ്പോർട്സ് കൗൺസിലിന് മൂന്ന് കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സ്പോർട്‌സ് കൗൺസിലിന് മൂന്ന് കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ഹോസ്റ്റലുകൾക്കും അക്കാദമികൾക്കുമായാണ് മൂന്ന് കോടി രൂപ അനുവദിച്ചത്. മെസ്സ് ബില്ലിന്റെ കുടിശ്ശിക നൽകാനാണ് തുക. അടുത്ത ആഴ്ച മുതൽ തുക വിതരണം ചെയ്യും.
രണ്ടാഴ്ച മുമ്പ് ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചതോടെ രണ്ടുദിവസത്തിനകം മുഴുവൻ കുടിശ്ശികയും നൽകുമെന്ന് കായിക മന്ത്രി വി. അബ്‌ദുറഹിമാൻ നേരിട്ട് അറിയിച്ചിരുന്നു. മൂന്നു കോടി രൂപയുണ്ടെങ്കിൽ മാത്രമേ കുടിശ്ശികയടക്കം നൽകാനാകൂവെന്നും സർക്കാരാണ് തുക നൽകേണ്ടതെന്നും സ്പോർട്‌സ് കൗൺസിൽ വ്യക്തമാക്കിയിരുന്നു.