ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ സമ്മേളനം പനമരത്ത്
കല്‍പ്പറ്റ: ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ സമ്മേളനം 30ന് പനമരം ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരും. രാവിലെ 10ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. മഞ്ച് ജില്ലാ പ്രസിഡന്റ് രാജേഷ് പൂതാടി, സെക്രട്ടറി റജീഷ് മായന്‍, ട്രഷറര്‍ ഡോ.ആര്‍.എല്‍. ലീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. സര്‍വീസില്‍നിന്നു വിരമിച്ച ഹിന്ദി അധ്യാപകരുടെ കൂട്ടായ്മയായ സദാബഹാര്‍ അംഗത്വ വിതരണം ഉദ്ഘാടനം ചടങ്ങില്‍ നടത്തും. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി കെ. ഷൈനി, വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിക്കും. ഹിന്ദി ദിനാഘോഷ സംഘാടനം, അധ്യാപകരുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംഘടനയുടെ ലക്ഷ്യങ്ങളാണെന്നു ഭാരവാഹികള്‍ പറഞ്ഞു.