Feature NewsNewsPopular NewsRecent Newsവയനാട്

ഭരണഘടനാ ദിനം ആചരിച്ചു

:പെരിക്കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂ‌ളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എഴുപത്തഞ്ചാം ഭരണാഘടന ദിനം ആഘോഷിച്ചു. ബത്തേരി സെന്റ് മേരിസ് കോളേജ് പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപിക ഡോ. സീന തോമസ് ഭരണ ഘടന ദിനം ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ചും മൗലികവകാശങ്ങളെക്കു റിച്ചും സീന തോമസ് സംസാരിച്ചു. ഭരണ ഘടനയുടെ ആമുഖം ചൊല്ലിക്കൊണ്ട് ഭരണഘടനയെ സംരക്ഷിക്കുമെന്ന് എൻ എസ് എസ് വോളന്റീയേഴ്‌് പ്രതിജ്ഞ ഏടുത്തു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ ജി ജി, പ്രിൻസിപ്പാൾ വിനുരാജൻ പി കെ, രജനീഷ് എം വി, അമല ജോയി, ഫിദ ഫാത്തിമ, അഭിനവ് മാത്യു എന്നിവർ സംസാരിച്ചു

10:30 pm

Leave a Reply

Your email address will not be published. Required fields are marked *