തുരങ്കപാതക്കെതിരെ പ്രക്ഷോഭമെന്ന് തുരങ്ക പാത വിരുദ്ധ സമിതി.
കൽപ്പറ്റ: ആനക്കാംപൊയിൽ കള്ളാടി – തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുന്നതു വരെ പോരാട്ടം നടത്തുമെന്ന് തുരങ്ക പാത വിരുദ്ധ സമിതി. ചിപ്പി ലിത്തോട് – മരുതി ലാവ് – തളിപ്പുഴ റോഡ് യാഥാർ ത്ഥ്യമാക്കണമെന്നും ചുരം റോഡിൽ തകരപ്പാടി ഒമ്പതാം വളവിൽ എല്ലാ ഭാഗത്തും രണ്ടു വരി പാതയാക്കണമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനവിരുദ്ധ പദ്ധതിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനും പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാനും ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടു.
തുരങ്ക പാതക്കെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ഹരിത ട്രൈബ്യുണലിനും പരാതി നൽകും. തുരങ്ക പാതയുടെ ഭവിഷ്യത്തുകൾ വിശദീകരിച്ച് ജാഥകൾ സംഘടിപ്പിക്കുമെന്നും ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാത വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു.
ചെയർമാൻ സാം പി മാത്യു,കൺവീനർ കെ.വി. ഗോകുൽദാസ് , ട്രഷറർ വി.യു. ജോഷി, ബഷീർ കല്ലേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.