ചുരത്തിന് മുകളിൽ തണുത്തുറഞ്ഞ് സിപിഐ; വയനാട്ടിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ട്
കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പിൻ്റെ അന്തിമചിത്രം വ്യക്തമാവുമ്പോൾ വയനാട് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ചരിത്രത്തെ ഏറ്റവും കുറഞ്ഞ വോട്ട്. 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിർത്തിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് ലഭിച്ചത് 2,11, 407 വോട്ടാണ്. നേരത്തെ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജയ്ക്ക് 2,83,023 വോട്ട് നേടിയിരുന്നു. 4.01 ശതമാനം വോട്ടിന്റെ ഇടിവാണ് സിപിഐ മണ്ഡലത്തിൽ നേരിട്ടത്. മാനാർത്ഥത്
2014 ൽ ആദ്യമായി സത്യൻ മൊകേരി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയപ്പോൾ 3,56,165 വോട്ട് നേടിയിരുന്നു. അതിനേക്കാൾ ഒന്നരലക്ഷത്തിനടുത്ത് ഇടിവ് വോട്ടിൽ ഉണ്ടായി. കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ തുടർച്ചയായ രണ്ടാം വിജയമായിരുന്നു അന്ന് മണ്ഡലത്തിലുണ്ടായിരുന്നത്.
2019 ൽ പി പി സുനീറായിരുന്നു മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി. 2,74,597 വോട്ട് സുനീർ നേടിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ കന്നി അങ്കം കൂടിയായിരുന്നു ഇത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ മണ്ഡലത്തിന്റെ വിജയം.
വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 2019 ലാണ്. അന്ന് 4,10,703 വോട്ട് നേടി മണ്ഡലത്തിൽ നിന്നും എംഐ ഷാനവാസ് ആദ്യമായി തിരഞ്ഞെടുത്തത്. സിപിഐ സ്ഥാനാർത്ഥിയായിരുന്ന എം റഹ്‌മത്തുള്ള 2,57,264 വോട്ട് നേടിയിരുന്നു.