ജെ.എൽ.ജി. ഗ്രൂപ്പുകളുടെ തവിഞ്ഞാൽ പഞ്ചായത്ത്തല സംഗമം സംഘടിപ്പിച്ചു
തവിഞ്ഞാൽ: വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, മാനന്തവാടി താലൂക്കിലെ പഞ്ചായത്തുകൾതോറും ജെ.എൽ.ജി. ഗ്രൂപ്പുകളുടെ സംഗമം നടത്തുന്നതിന്റെ ഭാഗമായി തവിഞ്ഞാൽ പഞ്ചായത്തിലെ സംഗമം വാളാട് സാംസ്കാരിക നിലയത്തിൽബാങ്ക് പ്രസിഡൻ്റ്. പി.വി സഹദേവന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിന്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ, വി.ജെ. ടോമി സ്വാഗതം പറഞ്ഞു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റീജിയണൽ മാനേജർ ടി.ജെ.ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി വി.രഞ്ജിത്ത് വിവിധ വായ്പാ പദ്ധതികളെ കുറിച്ച് വിവരിച്ചു. തവിഞ്ഞാൽ സിഡിഎസ് ചെയർപേഴ്സൺ. ശ്രീജ ബാബു, സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു. വി. രാജേന്ദ്രൻ നന്ദി പറഞ്ഞു.