നരേന്ദ്രമോദിക്ക് 19-ാംരാജ്യാന്തര പുരസ്കാരം
ഗയാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. ജോർജ് ടൗൺ വിമാനത്താവളത്തിൽ ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയും ആറിലേറെ കാബിനറ്റ് മന്ത്രിമാരും ചേർന്നാണ് സ്വീകരണമൊരുക്കിയത്..
നരേന്ദ്ര മോദിക്ക് പരമോന്നത പുരസ്കാരമായ ‘ഓർഡർ ഓഫ് എക്‌സലൻസ് ഗയാന’ സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 19-ാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്.