Event More NewsFeature NewsNewsPopular Newsവേൾഡ്

വീണ്ടും ചരിത്രം കുറിച്ച് സ്പേസ് എക്സ്; സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം, സാക്ഷിയായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം. സ്പേസ് എക്‌സിൻ്റെ ടെക്സസിലെ സ്റ്റാർബേസ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3:30ന് ശേഷമാണ് സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിനുശേഷം സ്റ്റാർഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തിൽ തിരിച്ചിറക്കി. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്പേസ് എക്‌സ് സിഇഒ ഇലോൺ മസ്ക് എന്നിവർ വിക്ഷേപണം കാണാൻ എത്തിയിരുന്നു.വിക്ഷേപണം വിജയമായതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പവുമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പ് ബർ കാകാശ കത്ത് പുതിയ നേട്ടങ്ങൾ കുറിച്ചിരിക്കുകയാണ്. ഭാവിദൗത്യങ്ങൾക്ക് നിർണായകമായ പരീക്ഷണമെന്ന നിലയിൽ ഏറെ പ്രാധാന്യമുള്ളതും അന്ത്യന്തം സങ്കീർണവുമായ ദൗത്യമായിരുന്നു ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്.ഈ വർഷം ഒക്ടോബർ 13ന് നടന്ന സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വൻ വിജയമായിരുന്നു. റോക്കറ്റിൻ്റെ ബൂസ്റ്റർ തിരിച്ചിറക്കി കൂറ്റൻ യന്ത്രക്കൈകൾ വച്ച് പിടിച്ചെടുത്ത് ഇലോൺ മസ്ക‌ിൻ്റെ കന്‌പനി അന്ന് ചരിത്രം കുറിച്ചിരുന്നു. ഇത്തവണ കൂടുതൽ വേഗത്തിലാണ് റോക്കറ്റിന്റെ ഒന്നാം ഘട്ടം തിരിച്ചിറക്കിയത്. ബഹിരാകാശത്ത് വച്ച് സ്റ്റാർഷിപ്പ് എഞ്ചിനുകൾ റീ സ്റ്റാർട്ട് ചെയ്യുന്ന പരീക്ഷണവും ഇന്ന് വിജയകരമായി പൂർത്തിയാക്കി

Leave a Reply

Your email address will not be published. Required fields are marked *