ബത്തേരി ഗവ.സർവജന സ്ക്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു.
ബത്തേരി: ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർക്കൻഡറി സ്കൂളിൻ്റെ എഴുപത്തിയഞ്ചാമത് വാർഷിക ആഘോഷങ്ങളോടനസെബന്ധിച്ച് സ്കൂൾ ക്യാമ്പസിൽ പച്ചക്കറി കൃഷി ആരംഭിച്ചു. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ വിഷരഹിതമായി ഉത്പാദിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സുൽത്താൻ ബത്തേരി കൃഷിഭവന്റെയും എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെയും സഹകരണത്തോടെ വിദ്യാലയത്തിലെ ഇക്കോ ക്ലബ്ബാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാബേജ്, കോളിഫ്ലവർ, പച്ചമുളക്, കറിവേപ്പില, വെണ്ട, തക്കാളി, ബീൻസ്, പയർ, വഴുതന, പടവലം, മുരിങ്ങ, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.സുൽത്താൻ ബത്തേരി കൃഷി ഓഫീസർ അജിൽ എം എസ് തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീജൻ റ്റി കെ, എസ്എംസി ചെയർമാൻ സുഭാഷ് ബാബു സി, പ്രധാന അധ്യാപിക ജിജി ജേക്കബ്ബ്, സീനിയർ അസിസ്റ്റന്റ് വി എൻ ഷാജി, സ്റ്റാഫ് സെക്രട്ടറി സുബ്രഹ്മണ്യൻ വി, മുൻ അധ്യാപകനായ സുരേന്ദ്രൻ എം കെ എന്നിവർ സംസാരിച്ചു.ഇക്കോ ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകർ ലീന, നൗഷാദ് വിദ്യാർത്ഥി പ്രതിനിധികളായ ഷെഫിൻ, റകീബ്, ദേവാംഗന, വൈഗ എന്നിവർ നേതൃത്വം നൽകി.