പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വയനാട്,മാനന്തവാടി യിലെ ജീവനക്കാരായ ശ്രീമതി ശ്രീജ ആലപ്പാട്ടിന്റെ അക്ഷരക്കൂട്ട്,ശ്രീ . ശ്രീലേഷ് കുറുമ്പൊയിലിന്റെ മനുഷ്യൻ, ദുഃഖസാഗരം എന്നീ പുസ്തകങ്ങളുടെ പ്രകാശന കർമ്മം പ്രശസ്ത കവി ശ്രീ. സാദിർ തലപ്പുഴ നിർവ്വഹിച്ചു.ശ്രീ സി ജി രാധാകൃഷ്ണൻ,സുദേവ് ബാണത്തൂർ,ഡോക്ടർ ദീപേഷ് എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.ആശുപത്രി സൂപ്രണ്ട് ഡോ : പി വി രാജേഷ്, ആർ.എം.ഒ ഡോ : ഫെസിൻ ജി ആർ, സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ :സക്കീർ സി , സെക്രട്ടറി കെ. അൻവർ എന്നിവർ ആശംസകൾ നേർന്നു