റൂബിക്സ് ക്യൂബ് ചാമ്പ്യൻഷിപ്പ് നടത്തി
കല്ലോടി: സെന്റ് ജോസഫ്‌സ് യുപിസ്കൂളിൽ റൂബിക്സ‌് ക്യൂബ് ചാമ്പ്യൻഷിപ്പ്നടത്തി. നൂറോളം കുട്ടികൾ പങ്കെടുത്തു.മത്സരം 31 സെക്കൻഡിൽപൂർത്തിയാക്കി പി.ആർ. ശ്രീനന്ദ് ഒന്നാംസ്ഥാനവും 38 സെക്കൻഡിൽപൂർത്തിയാക്കി മുഹമ്മദ് റാഫി രണ്ടാംസ്ഥാനവും 39 സെക്കൻഡിൽപൂർത്തിയാക്കി മുഹമ്മദ് റിസാൻ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.മാനന്തവാടി ബിആർസിയിലെ ബിപിസികെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, പിടിഎപ്രസിഡന്റ് സിബി ആശാരിയോട്ട്, പ്രീപ്രൈമറി പിടിഎ പ്രസിഡൻ്റ് രേഷ്മസജോയ്,ഗണിത ക്ലബ് കൺവീനർഅമല മരിയ കെ. ചാക്കോ, സ്കൂൾലീഡർ റെന ഖദീജതുടങ്ങിയവർനേതൃത്വം നൽകി. വാർഡ് അംഗം ജംഷീറശിഹാബ് സമ്മാന വിതരണം നടത്തി.10 കുട്ടികൾക്ക് പ്രോത്സാഹന സമ്മാനംനൽകി. ഒരു മാസം നീണ്ടപരിശീലനത്തിലൂടെയാണ് കുട്ടികളെമത്സരത്തിനു സജ്ജമാക്കിയത്.