മൂപ്പന്‍സ് നഴ്‌സിംഗ് കോളജില്‍ പച്ചക്കറിക്കൃഷി തുടങ്ങി
കല്‍പ്പറ്റ: മേപ്പാടി ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളജ് വളപ്പില്‍ എന്‍എസ്എസ് യൂണിറ്റ്, ഡോ.മൂപ്പന്‍സ് നസീറ ഗാര്‍ഡന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ്, ഒയിസ്‌ക ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പച്ചക്കറിക്കൃഷി ആരംഭിച്ചു. ഡോ.മൂപ്പന്‍സ് അക്കാദമി എസ്‌ക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, കോളജ് ഡീന്‍ ഡോ.ഗോപന്‍കുമാരന്‍ കര്‍ത്താ, യുവകര്‍ഷകന്‍ ബിനീഷ് അമ്പലവയല്‍, റിട്ട.കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലൗലി അഗസ്റ്റിന്‍ എന്നിവര്‍ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ.അബ്ദുള്‍ റഹ്മാന്‍ കാതിരി, എല്‍ദോ കെ. ഫിലിപ്പ്, കെ.ഐ. വര്‍ഗീസ്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ പ്രഫ.സി. രാമുദേവി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. വിനീത എന്നിവര്‍ പ്രസംഗിച്ചു. നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.ലിഡആന്റണി നേതൃത്വം നല്‍കി