മിസ്റ്റർ വയനാട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് നവംബർ 17 ന്
മാനന്തവാടി: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ ഡയാന മൾട്ടിജിം മാനന്തവാടിയും ഫിറ്റ്നസ്സ് സോൺ മൾട്ടി ജിം ഒണ്ടയങ്ങാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന 41-ാ മത് മിസ്റ്റർ വയനാട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് നവംബർ 17 ഞായറാഴ്‌ച ഉച്ചയ്ക്ക് ഒരു മണി മുതൽ മാനന്തവാടി സെൻ്റ് പാട്രിക്‌സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ ജിംനേഷ്യങ്ങളിൽ നിന്നും മുന്നൂറിൽപരം പുരുഷ വനിത മത്സരാർത്ഥികൾ മാറ്റുരയ്ക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇരുന്നൂറിൽപരം വനിതാ പ്രാതിനിധ്യമുള്ള വയനാട് ജില്ലയിലെ ഏക ജിം ആയതുകൊണ്ട് തന്നെ മത്സരം വനിതകൾ മുന്നിട്ടിറങ്ങിയാണ് നടത്തുന്നതെന്ന വ്യത്യസ്‌തത കൂടിയുണ്ട്.