റേഷൻ സാധനങ്ങളുടെ വിതരണംകരാറുകാരുടെ കുടിശിക 100 കോടിക്കു മുകളിൽ
കൊച്ചി: റേഷൻ വിതരണത്തിനായി സാധനങ്ങൾ എത്തിച്ച കരാറുകാർക്കു കുടിശിക നൽകാതെ സിവിൽ സപ്ലൈസ് വകുപ്പ്. സംസ്ഥാനത്തെ എല്ലാ റേഷൻകടകളിലും സാധനങ്ങൾ എത്തിച്ച ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷനാണ് 100 കോടിക്കു മുകളിൽ തുക കുടിശികയുള്ളത്.കഴിഞ്ഞ നാലുമാസമായി സർക്കാർ പണം അനുവദിക്കുന്നില്ല. പ്രതിമാസം 16 മുതൽ 20 കോടി രൂപ വരെയാണു കുടിശിക വന്നിട്ടുള്ളത്. ഇതിനു പുറമേ 2023 ജനുവരി മുതലുള്ള 10 ശതമാനംതുക ഓഡിറ്റിംഗ് പൂർത്തിയാകാത്തതു മൂലം കിട്ടാനുമുണ്ട്. ഇതോടെയാണു കുടിശിക പെരുകി 100 കോടിക്കു മുകളിലെത്തിയത്.കുടിശിക പെരുകിയതോടെ മുന്നോട്ടു പോകാനാ കില്ലെന്നു ചൂണ്ടിക്കാട്ടി കരാറുകൾ കഴിഞ്ഞ നാലു മുതൽ നിശബ്ദ സമരത്തിലായിരുന്നു. പ്രതിസന്ധി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമായില്ലെന്ന് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് ആരോപിച്ചു.പ്രതിമാസം എട്ടു കോടിയാണ് അസോ സിയേഷൻ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ അടയ്ക്കുന്നത്.കുടിശിക പെരുകിയതോടെ ഇതിൻ്റെ 65 ശതമാനവും അ സോസിയേഷൻ ക്ഷേമനിധിബോർഡിൽ അടയ്ക്കാനുണ്ട്. തൊഴിലാളികളെ വിട്ടു തരേണ്ടതില്ലെന്നു ക്ഷേമനിധി ബോർഡി നെ അറിയിച്ചിട്ടും ഫലമില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. നിലവിൽ ഓഗസ്റ്റ് വരെയുള്ള കുടിശികയുടെ 25 ശതമാനം മാത്രമാണ് അനുവദിച്ചിട്ടുളളത്.പണം ലഭിക്കാതെ റേഷൻ സാധനങ്ങൾ ഇനിയും വിതരണം ചെയ്യാനാകില്ലെന്ന നിലപാടിലാണ് കരാറുകാർ. സംസ്ഥാ നത്തെ ഒട്ടു മിക്ക റേഷൻ വിതരണ കേന്ദ്രങ്ങളിലും സാധനങ്ങളുടെ കുറവ് രേഖപ്പെടുത്തിത്തുട ങ്ങിയിട്ടുണ്ട്.