പുത്തിരിയുത്സവം ആഘോഷിച്ചു
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തിരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് വെള്ളിയാഴ്ച അവകാശികൾ ശേഖരിച്ച നെൽക്കതിർ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ ദൈവത്താർ മണ്ഡപത്തിലെത്തിച്ചിരുന്നു. ശനിയാഴ്ചരാവിലെ ദൈവത്താൻ മണ്ഡപത്തിൽ നിന്നാണ് ക്ഷേത്രത്തിലേക്ക് കതിർ എഴുന്നള്ളിച്ചത്. മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി ഇവ വിശ്വാസികൾക്ക് വിതരണം ചെയ്തു. പുത്തിരി സദ്യയുമുണ്ടായി. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫറസർ കെ.വി. നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി