Event More NewsFeature NewsNewsPopular Newsവയനാട്

ദേശവിളക്ക് മഹോത്സവം

കല്‍പറ്റ: മുണ്ടേരി ശ്രീ ധര്‍മ്മ ശാസ്താ സേവാ സംഘത്തിൻ്റെ നേതൃത്വത്തില്‍ മണിയങ്കോട്ടപ്പന്‍ ക്ഷേത്ര പരിസര ത്ത് നടത്തുന്ന 20-ാം മത് അയ്യപ്പന്‍ വിളക്ക് മഹോത്സവം ഡിസംബർ 21 ന് നടത്തും. ദേശത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന വിളക്ക്മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം സി.എ.രാജനിൽ നിന്ന് പ്രസിഡന്റ് സി.എം രാജേഷ് ഏറ്റുവാങ്ങി. ചടങ്ങില്‍ ശ്രീ ധര്‍മ്മശാസ്ത സേവാ സംഘം ഭാരവാഹികളും മറ്റ് അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു. താലമേന്തിയ മാളികപ്പുറങ്ങളുടെയുo പഞ്ചവാദ്യം, ചെണ്ടമേളം, ഉടുക്കുവാദ്യം, കരകാട്ടം, കാവടിയാട്ടം, അമ്മന്‍കുടം, പീലിക്കാവടി, എന്നിവയുടെയും, അകമ്പടിയോടുകൂടി വൈകിട്ട് 5.30-ന് കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. താലമെടുക്കാന്‍ ആഗ്രഹിക്കുന്ന മാളികപ്പുറങ്ങള്‍ താലവുമായി വൈകുന്നേരം 4.30 മണിക്ക് അയ്യപ്പ ക്ഷേത്രത്തില്‍ എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിളക്കിന് നേതൃത്വം നല്‍കുന്നത് മഠാധിപതി എറവക്കാട് രാഘവന്‍ ഗുരുസ്വാമിയും സംഘവും ആണ്. അഡ്വ : ടി. ജെ.സുന്ദര്‍ റാം, വി.ശശിധരന്‍, ശ്യാം ബാബു (വൈസ് പ്രസിഡന്റ്), വി. വി. ഗിരീഷ് (സെക്രട്ടറി), ജി. കെ. ജയപ്രസാദ് ജോ.സെക്രട്ടറി). പി. സി.മനോജ് കുമാര്‍ (ട്രഷറര്‍), കെ. ഗിരീഷ്, ഒ.പി. ബാബു (ഓഡിറ്റര്‍മാര്‍ ) , പി.ജി. സന്ദീപ് കുമാര്‍, പി.കെ. സുരേഷ്, ഇ.കെ. രാകേഷ് എന്നിവര്‍ സംസാരിച്ചു. ഗുരുസ്വാമികളായ എന്‍ . എ.ബാലന്‍, പി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *