ഓട്ടോ റിക്ഷ തൊഴിലാളിയായ രതിൻന്റെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണംCITU
പനമരം:ഓട്ടോ റിക്ഷ തൊഴിലാളിയായ രതിൻന്റെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ CITU പനമരം പഞ്ചായത്ത് കമ്മിറ്റി അവശ്യ പെട്ടു.. യൂണിയന്റെ പഞ്ചായത്ത് കമ്മിറ്റി പ്രിസിഡന്റ് സ: വിജയകുമാർ പി കെ., അദ്ധ്യക്ഷത വഹിച്ചു . യൂണിയന്റെ ജില്ലാ പ്രിസിഡന്റ് സ: Km ബിജു, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സന്തോഷ് പി. എന്നിവർ സംസാരിച്ചു പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായിട്ടുള്ള ബിജേഷ്, പ്രദീപ്, ഷാജി, മഹ്മൂദ് എന്നിവർ പങ്കെടുത്തു