Event More NewsFeature NewsNewsPopular Newsവയനാട്

ശിശുദിനാഘോഷംബെറ്റിന ഫിലോമിന ജോസഫ് കുട്ടികളുടെ പ്രധാനമന്ത്രി

ജില്ലാ ശിശുക്ഷേമ സമിതിയും സംസ്ഥാന ശിശുക്ഷേമ സമിതിയും സംയുക്തമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികളില്‍ മരിയനാട് എ.എല്‍.പി.എസ് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനി ബെറ്റിന ഫിലോമിന ജോസഫ് കുട്ടികളുടെ പ്രധാനമന്ത്രിയാവും. നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് അമിന്‍ഷ പ്രസിഡന്റും കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂളിലെ എ.എസ് ആല്‍ഫിന്‍ ജോര്‍ജ് സ്പീക്കറുമാകും. നവംബര്‍ 14 ന് കല്‍പ്പറ്റയില്‍ നടക്കുന്ന ശിശുദിന റാലിയും പൊതു സമ്മേളനവും നേതാക്കള്‍ നയിക്കും. ഉദയഗിരി ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആന്‍ജലീന മറിയ വിന്‍സന്റ്, തരിയോട് സെന്റ് മേരീസ് യു.പി സ്‌കൂളിലെ നിവേദ് ക്രിസ്റ്റി ജെയ്‌സണ്‍ എന്നിവര്‍ ശിശുദിനാഘോഷ പരിപാടിയില്‍ സംസാരിക്കും. ജില്ലാതല പ്രസംഗ മത്സര വിജയികളില്‍ നിന്നാണ് നേതാക്കളെ തിരഞ്ഞെടുത്തത്. എല്‍.പി വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദ്വാരക എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനി ആല്‍ഫിയ മനു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. രാജന്‍, വൈസ് പ്രസിഡന്റ് ശാരദാ സജീവന്‍, ജോ.യിന്റ് സെക്രട്ടറി സി.കെ ഷംസുദീന്‍, ട്രഷറര്‍ കെ. സത്യന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി.ആര്‍ ഗിരിനാഥന്‍, എം ബഷീര്‍, ഗീത രാജഗോപാലന്‍, സി. ജയരാജന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *