Event More NewsFeature NewsNewsPopular Newsവയനാട്

വൈത്തിരിയിൽ ഇന്ന് എക്‌സോട്ടിക് ഡ്രീംസ് കലാകാരന്മാർ വരയിലൂടെ കേരളം സൃഷ്ടിക്കും

കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം നടന്ന സമയത്ത് കേരളത്തിലെ എല്ലാ ജനങ്ങളും ഒത്തൊരുമയോടെ സഹായമായി കൈകോർത്തതിന്റെ പ്രതീകമായി വൈത്തിരിയിൽ എക്‌സോട്ടിക് ഡ്രീംസ് കലാകാരന്മാർ വരയിലൂടെ കേരളം സൃഷ്ടിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിച്ചേരുന്ന 25 കലാകാരന്മാർ ചേർന്ന് കേരളപ്പിറവി ദിനത്തിനോടാനുബന്ധിച്ചു ഇന്ന് വൈത്തിരിയിലുള്ള വാർഡ്‌ 80 പ്ലാന്റേഷൻ സ്റ്റേ യിലാണ് എക്‌സോട്ടിക് ഡ്രീംസ് എന്ന ആർട്ടിസ്റ്റ് കൂട്ടായ്മ അമ്പതടി “കേരളവര” എന്ന പേരിൽ ചിത്രകലാ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കലാകാരന്മാരും കുടുംബങ്ങളും അടക്കം അൻപതോളം പേരാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *