പരാതിഒറ്റക്ക് താമസിക്കുന്നതിന്റെ പേരിൽ വീട് നിഷേധിക്കുന്നതായി പരാതി
പുൽപള്ളി: ഒറ്റക്ക് താമസിക്കുന്നതിൻ്റെ പേരിൽ ഗ്രാമപഞ്ചായത്ത് വീട് നിഷേധിക്കുന്നതായി പരാതി. പുൽപള്ളി മാരപ്പൻമു ല മേണാംകോട് ബിനുവാണ് പ രാതിക്കാരൻ. മാതാപിതാക്കൾ മരിച്ചതോടെ ബിനു ഒറ്റക്കായി. പതിറ്റാണ്ടുകൾക്ക് മുമ്പ് നി ർമിച്ചു കൊടുത്ത വീട് തകരുകയും ചെയ്തു. അവിവാഹിതനായ ബിനു ഒറ്റക്ക് താൽക്കാലികമായുണ്ടാക്കിയ ഷെഡ്ഡിലാണ് കഴിയുന്നത്. മഴപെയ്താൽ ചോർ ന്നൊലിക്കുന്നതാണ് ഷെഡ്ഡ്. ഇതിനുള്ളിൽ കിടക്കാൻ പോലും പ്രയാസമാണ്. വീടിനായി വർഷങ്ങളായി ഗ്രാമസഭകളിലടക്കം അപേക്ഷകൾ നൽകാറുണ്ട്.എന്നാൽ, ഒറ്റക്ക് താമസിക്കൂന്നവർക്ക് വീട് നൽകാനാവില്ലെന്നും ഷെൽട്ടർ ഹോമിലേക്ക് മാറ്റാമെന്നുമാണ് അധികൃതർ പറയുന്നത്. 33 വർഷമായി ബിനു ഇവിടെതന്നെയാണ് താമ സിക്കുന്നത്.കൂലിപ്പണിക്ക് പോകുന്ന ബിനുവിന് വീട് നിർമിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. വീട് നിർമിച്ചു നൽകാൻ നടപടിയുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ് ബിനു