Feature NewsNewsPopular NewsRecent Newsവയനാട്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈകോടതിയിൽ:കേന്ദ്ര സർക്കാർ മറുപടി നൽകും.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈകോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. കേന്ദ്ര സഹായം ലഭിക്കാത്തത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. വയനാട് ലോക് സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പുന്നരദിവാസത്തെ ബാധിക്കരുത് എന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ദുരിതബാധിത്തര്‍ സമര മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ കോടതി ഇടപെടല്‍ നിര്‍ണായകമാണ്.

ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല. തീവ്രസ്വഭാവമുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല, ആവശ്യം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണ് ഈ ഫണ്ട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും ഹൈക്കോടതിയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍്് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *