ഗോത്ര ജനത ഒറ്റക്കെട്ടായി യു ഡി എഫിനൊപ്പം; ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം നടത്തി
മാനന്തവാടി: വയനാട് ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ ഗോത്ര ജന വിഭാഗങ്ങളുടെ സംഗമം അമ്പുകുത്തി സെന്റ് തോമസ് ഹാളില്‍ വെച്ച് നടന്നു. ഗോത്ര ജനത ഒറ്റക്കെട്ടായി യു.ഡി.എഫിനോടപ്പമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സണ്ണി ജോസഫ് എം.എല്‍ എ പറഞ്ഞു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ടൗണിലേക്ക് ആവേശോജ്വലമായ പ്രകടനം നടന്നു. ടി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി.അപ്പച്ചന്‍, പി.കെ.ജയലക്ഷ്മി, അബ്ദുള്‍ റഹ്‌മാന്‍ കല്ലായി, സി.പി.മൊയ്തീന്‍ ഹാജി, എന്‍.കെ.വര്‍ഗ്ഗീസ്, ശ്രീകാന്ത് പട്ടയന്‍, എം.ജി.ബിജു, അഡ്വ.എം.വേണുഗോപാല്‍, എ.പ്രഭാകരന്‍ മാസ്റ്റര്‍, എ.എം.നിശാന്ത്, കെ.സി.അസീസ്, ജില്‍സണ്‍ തൂപ്പുങ്കര, ജേക്കബ് സെബാസ്ത്യന്‍, അസീസ്സ് വാളാട്, അജിത്ത് മാട്ടൂര്‍, അനന്തന്‍.വി, രാജന്‍ ചിറക്കൊല്ലി,മീനാക്ഷി രാമന്‍, വിജി.എ, ഉഷാ വിജയന്‍, കുഞ്ഞാമ്മന്‍ വഞ്ഞോട്, പ്രീത രാമന്‍ എന്നിവര്‍ സംസാരിച്ചു.