ജില്ലാ ശാസ്ത മേളയിൽഗായത്രി ഗിരീഷിന് ഒന്നാം സ്ഥാനം
പെരിക്കല്ലൂർ: മൂലങ്കാവ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന വയനാട് ജില്ല ഹയർ സെക്കണ്ടറി സാമൂഹ്യ ശാസ്ത്രമേളയിൽ പ്രാദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷിന് എ ഗ്രേഡും ഒന്നാ സ്ഥാനവും ലഭിച്ചു. പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഗായതി ഗിരീഷ്.നവംബർ മാസം നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഗായത്രി പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുക്കും. കഴിഞ്ഞ വർഷവും പ്രാദേശിക ചരിത്രരചനയിൽ സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച പ്രകടനം ഗായത്രി കാഴ്ചവെച്ചിരുന്നു. മരക്കടവ് ജി.ജി.ഗിരീഷ് കുമാറിൻ്റെയും ബീന ഗിരീഷിൻ്റെയും മകളാണ് ഗായത്രി ഗിരീഷ്.