Event More NewsFeature NewsNewsPopular NewsRecent Newsപ്രാദേശികം

പുൽപ്പള്ളി : പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മൈക്രോബയോളജി 2024 -2025 അസോസിയേഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പുൽപ്പള്ളി : പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മൈക്രോബയോളജി 2024 -2025 അസോസിയേഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൈക്രോബയോളജി വിഭാഗത്തിന്റെ എക്സ്റ്റൻഷൻ പ്രവർത്തനം കൂടി ഉൾപ്പെടുന്ന ക്യാമ്പ് ഒരേ സമയം പുൽപ്പള്ളി എസ് എൻ കോളേജിലും, സെന്റ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിലും നടത്തി. കോഴിക്കോട് ഡി ഡി ആർ സി ഡൈഗ്നോസിസ്
സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്നു സ്ഥാപനങ്ങളിലുമായി നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ ഇൻസ്‌പെക്ടർ എ കെ മനോജ്‌ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി കെ കെ അധ്യക്ഷത വഹിച്ചു. കോളേജ് സി ഇ ഒ ഫാ. വർഗീസ് കൊല്ലമാവുടി, ബർസാർ ഫാ. ചാക്കോ ചേലംപറമ്പത്ത്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ജോഷി മാത്യു, ഡി ഡി ആർ സി റീജിയണൽ ഓഫീസർ ബിജിത്ത് എ സി, സ്വാശ്രയ വിഭാഗം ഡയറക്ടർ പ്രൊ.താരാ ഫിലിപ്പ്, മൈക്രോബയോളജി വിഭാഗം മേധാവി വിജിഷ എം സി, ഡോ. റിജു എം സി, ശിവാനി സുമേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *