കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ യുവാക്കളെ നാട്ടിലെത്തിച്ചു.
തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ യുവാക്കളെ നാട്ടിലെത്തിച്ചു. കോഴിക്കോട്, മലപ്പുറം, മംഗലാപുരം സ്വദേശികളാണ് ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിലെത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലാണ് യുവാക്കളെ നാട്ടിലെത്തിക്കാൻ സഹായകമായത്.വടകര മണിയൂർ സ്വദേശികളായ അഭിനന്ദ് ചാലുപറമ്പത്ത്, സെമിൽ ദേവ് പിലാതോട്ടത്തിൽ, അഭിനന്ദ് ചങ്ങരോത്ത്കണ്ടി, പുളിക്കൂൽ താഴകുനി അരുൺ , തോടന്നൂർ കല്ലായി മീത്തൽ അശ്വന്ത് ബാബു, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗലാപുരം സ്വദേശി റോഷൻ ആൻ്റണി എന്നിവരാണ് കംബോഡിയയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയത്. സുഹൃത്ത് മുഖേനയാണ് ഇവർ തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയത്