മുഖ്യമന്ത്രിയുടെ മേപ്പാടി ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപ നൽകി .
ചൂരൽമല – മുണ്ടകൈ ഉരുൾ പൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപയുടെ ചെക് മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറി .
ചൂരൽ മല ഉരുൾ പൊട്ടലിൽ ദുരിതത്തിലകപ്പെട്ടവരുടെ പുനരുദ്ധാരണത്തിന് വേണ്ടുന്ന പ്രവർത്തനങ്ങൾ ശ്രീറാം ഫൈനാൻസ് നടത്തുന്നത്തിനുള്ള അജണ്ട തയ്യാറാക്കി വരുന്നതായും മാധ്യമങ്ങളോട് പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്കുള്ള ശ്രീറാം ഫൈനാൻസ് ന്റെ ഒരു കോടി രൂപ യുടെ ചെക് കമ്പനി എക്സിക്യൂട്ടീവ് അംഗങ്ങൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ സാനിധ്യ ത്തിലാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ശ്രീറാം ഫൈനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീധരൻ മട്ടം, സോണൽ ബിസിനസ് ഹെഡ് ശ്രീജിത്ത് എൻ , പ്രദീപ് ആർ പങ്കെടുത്തു.