രാഹുല്‍ വയനാടിനുവേണ്ടി ഒന്നും ചെയ്തില്ല: മന്ത്രി ഒ.ആര്‍. കേളു
സുല്‍ത്താന്‍ ബത്തേരി: അഞ്ചുവര്‍ഷം എംപിയായിരുന്ന രാഹുല്‍ഗാന്ധി വയനാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. സിഎസ്‌ഐ ഹാളില്‍ എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് അംഗത്തിനു ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമാണ് എംപി എന്ന നിലയില്‍ രാഹുല്‍ഗാന്ധി മണ്ഡലത്തിനുവേണ്ടി നടത്തിയത്. യുഡിഎഫ് കല്‍പ്പറ്റയില്‍ നടത്തിയ റോഡ്‌ഷോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ആളുകളെ ഇറക്കിയാണ് നടത്തിയത്. റോഡ്‌ഷോയില്‍ വയനാട് മണ്ഡലത്തില്‍നിന്നുള്ള ആളുകള്‍ കുറവായിരുന്നു. ജില്ലയില്‍ യുഡിഎഫില്‍ ആവേശം ഇല്ല. ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതാണെന്നു
ജനങ്ങള്‍ക്കറിയാമെന്നും മന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് നിയോജകമണ്ഡലം പാര്‍ലമെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സത്യന്‍ മൊകേരി, നേതാക്കളായ പി.പി. സുനീര്‍ എംപി, സി.എം. ശിവരാമന്‍, കെ.പി. അനില്‍കുമാര്‍, പി.എം. ജോയി, പി.ആര്‍. ജയപ്രകാശ്, സുരേഷ് താളൂര്‍, എന്‍.പി. കുഞ്ഞുമോള്‍, എന്‍.കെ. ബാലന്‍, രഞ്ജിത്ത്, അമീര്‍ അറക്കല്‍, അന്നമ്മ പൗലോസ്, കെ.എം. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.ജെ. ചാക്കോച്ചന്‍ സ്വാഗതവും രുക്മിണി സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.വി.വി. ബേബി ചെയര്‍മാനും ടി.ജെ. ചാക്കോച്ചന്‍ ജനറല്‍ കണ്‍വീനറുമായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു