വയനാടിന് ഒരു കൈത്താങ്ങ്; തിരുവോണ ബംബർ വിറ്റ് സ്വരൂപിച്ച പണം മന്ത്രിക്ക് കൈമാറി
കോറോം: ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിലൂടെ വായനാടിന് കൈത്താങ്ങാവാൻ തന്നാലാകും വിധത്തിലുള്ള സാമ്പത്തിക സഹായവുമായി ലോട്ടറി വിൽപ്പനക്കാരനും. കോറോം ടൗണിൽ ലോട്ടറി വിൽപ്പന നടത്തുന്ന സിബിയാണ് തിരുവോണ ബംബർ വിൽപ്പനയിലെ ലാഭത്തിലെ ഒരു വിഹിതമായ 20 രൂപ മാറ്റിവെച്ച് സ്വരൂപിച്ച തുക ദുരിതബാധിതർക്ക് കൈമാറാനായി എത്തിയത്. കരിമ്പിൽ വാർഡ് മെമ്പർ രവികുമാറിന്റെ സാന്നിധ്യത്തിൽ പ്രസ്തുത തുക സിബി മന്ത്രി ഒ.ആർ കേളുവിന് കൈമാറി. ലാഭവിഹിതം ദുരിത ബാധിതർക്ക് നൽകുമെന്ന് തന്റെ കടയുടെ മുൻഭാഗത്ത് ഫ്ളക്സ് സ്ഥാപിച്ചാണ് സിബി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നത്.