Feature NewsNewsPopular NewsRecent Newsകേരളം

ശനിയാഴ്ച്ച പ്രവൃത്തി ദിനം; സംസ്ഥാന വ്യാപകമായി ഐടി ഐകളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു

തിരുവനന്തപുരം: കേരളത്തിലെ ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്‌ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌.

നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐറ്റിഐകളിൽ ശനിയാഴ്ച കെഎസ്യു‌ പഠിപ്പ് മുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 28നും ഒക്ടോബർ അഞ്ചിനും കെഎസ്യു‌ പഠിപ്പ് മുടക്കിയിരുന്നു. വിദ്യാർഥി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും സംസ്ഥാന പ്രസിഡന്റ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *