Feature NewsNewsPopular NewsRecent Newsകേരളം

വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയത് വഞ്ചന ആം ആദ്മി പാർട്ടി

കൽപ്പറ്റ: വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിന് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത് ജനവഞ്ചനയാണെന്ന് ആം ആദ്മി പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. റഗുലേറ്ററി കമ്മീഷൻ സംസ്ഥാനത്തെ നാല് ജില്ലകളിൽ നടത്തിയ തെളിവെടുപ്പിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുകയും നിരക്ക് വർധിപ്പിക്കുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്‌തതാണ്. ജനാഭിപ്രായം മുഖവിലയ്ക്കെടുക്കാതെയാണ്നിരക്കുവർധനയ്ക്ക് കമ്മീഷൻഅനുമതി നൽകിയതെന്ന് യോഗംചൂണ്ടിക്കാട്ടി. നിരക്കു വർധനയിൽനിന്നുംറഗുലേറ്ററി കമ്മീഷനും കെഎസ്ഇബിയുംപിൻമാറണമെന്ന് ആവശ്യപ്പെട്ടു.പ്രസിഡന്റ് റഫീഖ് കമ്പളക്കാട്അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.സൽമാൻ റിപ്പൺ, ട്രഷറർ എ.സി.ആൽബർട്ട്, എ. കൃഷ്ണ‌ൻകുട്ടി, അനസ്എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *