മന്ത്രി ടി സിദ്ധിഖിനെ അഭിനന്ദിച്ചു
വെണ്ണിയോട് : പള്ളിക്കുന്ന് – വെണ്ണിയേട് റോഡിനു വേണ്ടി വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് പത്ത് കോടി രൂപ അനുവദിപ്പിച്ച മന്ത്രി ടി സിദ്ധിഖിനെയും കേരള സർക്കാരിനെയും കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി അഭിനന്ദിച്ചു . ചെയർമാൻ എം.സി മോയിൻ അധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ് ബാബു വാളൽ , സി സി തങ്കച്ചൻ, മാണി ഫ്രാൻസിസ്, പോൾസൺ കൂവക്കൽ, വി സി അബൂബക്കർ ഹാജി , രജിത സി സി, , പി പി റെനീഷ് , വിഅബ്ദുൾ നാസർ ,ഗഫൂർ വെണ്ണിയോട് ,പി എൽ ജോസ്,അജീഷ് ഇ സി , റംല അസിസ് , ഇ .ആർ പുഷ്പ, ബേബി പുന്നക്കൽ, ജസ്റ്റിൻ സിറിയക്ക്, ബാലൻ വി.ആർ എന്നിവർ സംസാരിച്ചു .വോട്ട് ചോരിക്കെതിരെ നവംബർ 9 ന് കൽപറ്റയിൽ നടക്കുന്ന യുഡി എഫ് പ്രകടനം വിജയിപ്പിക്കാൻ തീരുമാനിച്ചു
