ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
കരിങ്ങാരി: സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിലൂടെ നടപ്പാക്കുന്ന സുപഥം ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി ഗവ.യുപി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. സ്കൂള്‍ ലഹരിവിരുദ്ധ സഭയുടെയും സുരക്ഷാസമിതിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെംബര്‍ യു. മൊയ്തു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. നാസര്‍ അധ്യക്ഷത വഹിച്ചു. സി. കിരണ്‍, കെ. മമ്മൂട്ടി, പി. ഷിജിന, ജാസ്മിന്, അസ്മ എന്നിവര്‍ പ്രസംഗിച്ചു. വെള്ളമുണ്ട സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ എം.പി. റയീസ്, വി.കെ. റാഷിദ് എന്നിവര്‍ ക്ലാസെടുത്തു.
