കോഴിക്കോട് അതിരൂപത ബൈബിൾ കലോത്സവം; മാനന്തവാടി അമലോത്ഭവ മാതാ ദേവാലയം ഓവറോൾ കിരീടം നേടി
മാനന്തവാടി: കോഴിക്കോട് അതിരൂപത ബൈബിൾ കലോത്സവത്തിൽ മാനന്തവാടി അമലോത്ഭവ മാതാ ദേവാലയം ഓവറോൾ കിരീടം സ്വന്തമാക്കി വിജയതേരോട്ടം തുടരുന്നു. അതിരൂപതയിലെ വിവിധ മേഖലകളിൽ നിന്നുള്ള ശക്തമായ മത്സരങ്ങളെ പിന്തള്ളിയാണ് മാനന്തവാടി ഇടവക ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മികച്ച മികവ് പുലർത്തിയാണ് ഇടവക ഏറ്റവും കൂടുതൽ പോയന്റ് വാരിക്കൂട്ടിയത്.കുട്ടികളും യുവാക്കളും മുതിർന്നവരുമടക്കം ഇടവകയിലെ വലിയൊരു വിഭാഗം വിശ്വാസികളുടെ ആവേശകരമായ പങ്കാളിത്തം വിജയത്തിന് മുതൽക്കൂട്ടായി. ദൈവവചനത്തോടുള്ള ഇടവകയുടെ ആഴമായ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രഖ്യാപനമായി ഈ വിജയം മാറി.
