Event More NewsFeature NewsNewsPoliticsPopular NewsRecent News

മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ അനാവശ്യ നിയന്ത്രണങ്ങൾ പാടില്ല: ലയൺസ് ക്ലബ്

മാനന്തവാടി: മാനന്തവാടി-തോൽപ്പെട്ടി റൂട്ടിൽ കടന്നു
പോകുന്ന പ്രദേശ വാസികളെയും പ്രാദേശിക യാത്രക്കാരെയും ഫോറസ്റ്റ് ഡിപ്പാർട്മെന്റ് അകാരണമായി തടയുകയും പിഴ ചുമത്തുകയും ചെയ്യുന്നതിൽ മാനന്തവാടി ലയൺസ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി. ഒക്ടോബർ 19 നു രാത്രി തനിക്കും കുടുംബത്തിനും ഇത്തരം അനുഭവം ഉണ്ടായപ്പോഴാണ് പൊതു ജനങ്ങളുടെ ബുദ്ധിമുട്ടിന്റെ ആഴം ശരിക്ക് മനസ്സിലായതെന്നും ലയൺസ് ക്ലബ് പ്രസിഡന്റ് അജയ് തോമസ് പറഞ്ഞു.

മാനവികവും യുക്തിപൂർവ്വവായ സമീപനം ജനങ്ങളോട് ഫോറസ്റ്റ് ഡിപ്പാർട്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങളിലേക്ക് കടക്കും എന്നും സംഘടന വ്യക്തമാക്കി.പ്രസിഡന്റ് അജയ് തോമസ്, സെക്രട്ടറി സുധിൻ വി എം, ട്രഷറർ ഷാജി പി.ടി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *