Feature NewsNewsPopular NewsRecent News

പത്മശ്രീ ചെറുവയൽ രാമൻ അനുസ്മ‌രണം നടത്തി

കമ്മന: കമ്മന മംഗളോദയം വായനശാലയിൽ

ഗ്രന്ഥശാല കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച പത്മശ്രീ ചെറുവയൽ രാമനെ സർവ്വകക്ഷി അനുസ്‌മരണ യോഗം നടത്തി. വാർഡ് മെമ്പർ ദീപാ ദേവി അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ സി.എം. സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുംകര, ബ്ലോക്ക് മെമ്പർ മനോജ് നിട്ടറ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, കമ്മന മോഹനൻ, പി.യു സന്തോഷ്, കമ്മന ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. മനു, സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ.ജിബിൻ കുര്യാക്കോസ്, ഫാ. ജോസഫ്, ഇന്ദിര പ്രേമചന്ദ്രൻ, ഐ.ജെ പൗലോസ് എന്നിവർ അനുസ്മ‌രിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി മുരളി നെല്ലിക്കൽ സ്വാഗതവും ആൻഡ്രൂസ് കെ. ആർ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *