Uncategorized

ജിപിപിമാർക്ക് പരിശീലനം സംഘടിപ്പിച്ചു

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്‍ഡര്‍ വികസന വിഭാഗവും നഗരസഭാ സിഡിഎസും സംയുക്തമായി ജിപിപിമാര്‍ക്ക്(ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്‍)ഏകദിന പരിശീലനം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ശശിധരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി. വര്‍ഗീസ്, ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ ആശ പോള്‍, നാടന്‍പാട്ട് കലാകാരന്‍ പി.ടി. മാത്യൂസ്, നഗരസഭാ മെംബര്‍ സെക്രട്ടറി സി.എസ്. ബിജു, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബീന രതീഷ് എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

Leave a Reply

Your email address will not be published. Required fields are marked *