Feature NewsNewsPopular NewsRecent News

ഡബ്ല്യുഎംഒ എൻഎസ്എസ് യൂണിറ്റ് വാർഡ് തല പഠന റിപ്പോർട്ട് ജില്ലാ പഞ്ചായത്തിന് കൈമാറി.

മുട്ടിൽ മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ നടത്തിയ വയനാട്ടിലെ 170 വാർഡുകളിലെ പ്രശ്‌നങ്ങളും പ്രശ്‌നപരിഹാരങ്ങളും എന്ന പ്രമേയത്തിൽ തയ്യാറാക്കിയ പ്രോജക്‌ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ കൈമാറി. ചടങ്ങിൽ ഡബ്ല്യുഎംഒകോളേജ് പ്രിൻസിപ്പാൾ ഡോ. ഹേമലത സി പി അധ്യക്ഷത വഹിച്ചു. അധ്യാപകരായ കബീർ. പി, മുഹമ്മദ് സയീദ് എന്നവർ ആശംസകൾ അറിയിച്ചു. സമൂഹത്തിലെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ച എൻഎസ്എസ് യൂണിറ്റിന് ജില്ലാ പഞ്ചായത്തിൻ്റെ എല്ലാവിധ പിന്തുണയും നൽകുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് അറിയിച്ചു.

പ്രോഗ്രാം ഓഫീസർമാരായ ജംഷീദ് കെ പി, ഡോ. ഷിബിന എം എന്നവർ പ്രോജക്‌ടിന് നേതൃത്വം നൽകി. ചടട ലീഡർ ഹഫ്‌സ ഫാത്തിമ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *