കെപിസിസി ഇൻഡസ്ട്രിയൽ സെല്ലിന്റെ പ്രഥമ വയനാട് ജില്ലാ തല നേതൃയോഗം നടത്തി
കൽപ്പറ്റ: കെപിസിസി ഇൻഡസ്ട്രിയൽ സെല്ലിന്റെപ്രഥമ വയനാട് ജില്ലാ തല നേതൃയോഗം വയനാട്ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ചു നടന്നു.കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ്ഉദ്ഘാടനം ചെയ്‌ത യോഗത്തിൽ കെപിസിസിഇൻഡസ്ട്രിയൽ സെല്ലിൻ്റെ വയനാട് ജില്ലാചെയർമാനായിപി.ടി മുത്തലിബിനെ വയനാട് ഡിസിസി പ്രസിഡന്റ്ടി.ജെ. ഐസക് ചുമതലപ്പെടുത്തി.കെപിസിസി ഇൻഡസ്ട്രിയൽ സെൽ സെൽസംസ്ഥാന ചെയർമാൻ നിസാർ പുനത്തിൽഅധ്യക്ഷത വഹിച്ചു. കെപിസിസി ജന.സെക്രട്ടകെ.എൽ പൗലോസ് മുഖ്യപ്രഭാഷണംനടത്തി.തോമസ് പാഴുക്കാല, പ്രമോദ് തൃക്കൈപ്പറ്റ,മധു സെബാസ്റ്റ്യൻ അനീഷ് റാട്ടക്കുണ്ട് തുടങ്ങിയജില്ലാ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു.നിലവിലുള്ള സംരംഭകർക്കും പുതിയസ്റ്റാർട്ടപ്പുകൾക്കും കൂടുതൽ സാങ്കേതിക/സാമ്പത്തിക സഹായങ്ങൾ ഉപലബ്‌ധമാക്കണമെന്ന്യോഗം സർക്കാറിനോട് പ്രമേയത്തിലൂടെആവശ്യപ്പെട്ടു
