Feature NewsNewsPopular NewsRecent News

സാങ്കേതിക വിദ്യ സമൂഹ നന്മയ്ക്കായിഉപയോഗിക്കണം:എംഎൽഎ ഉഷാ വിജയൻ:വയനാട്ഗവ.എൻജിനീയറിങ്കോളേജ് ബിരുദദാന ചടങ്ങ് നടത്തി

മാനന്തവാടി: വയനാട് ഗവണ്മെൻ്റ് എൻജിനീയറിങ് കോളേജിലെ 2025, 2026 ബാച്ചുകളിലെ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. എം എൽ എ ഉഷാ വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻജിനീയറിങ് സാങ്കേതിക പഠനം വെറുമൊരു ജോലി നേടാനുള്ള ഉപാധി മാത്രമായി കാണാതെ, സമൂഹത്തിന്റെ നന്മയ്ക്കായി കൂടി ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു. വിദ്യാർഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും അവർ ചടങ്ങിൽ വിതരണം ചെയ്തു.കുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിൽ ലഭ്യത ഉറപ്പാക്കുന്ന രീതിയിൽ കൂടുതൽ സ്റ്റാർട്ടപ്പുകളും പ്ലേസ്മെൻ്റ് അവസരങ്ങളും ഉയർന്നുവരണമെന്ന് ചടങ്ങിൽ സംസാരിച്ച ഹയർ എഡ്യൂക്കേഷൻ ഡയറക്‌ടർ ജയപ്രകാശ് അഭിപ്രായപ്പെട്ടു. ഇതിനാവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് സ്വാഗതം ആശംസിച്ചു. എൻ.ഐ.ടി. കാലിക്കറ്റ് പ്രൊഫസർ സുജിത്, തൃശൂർ ജി.ഇ.സി. പ്രിൻസിപ്പൽ. ജാസ്‌മിൻ, മുൻ പ്രിൻസിപ്പൽ അനിത എന്നിവർ ആശംസകൾ നേർന്നു. വിവിധ വകുപ്പ് മേധാവികളായ ഡോ. ഷിബിലി ജോസഫ്, ഡോ. സരിത, ഡോ. സിനിത്, പ്രൊഫ. അനീഷ് വിക്രമൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും അടക്കം നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *