Feature NewsNewsPopular NewsRecent News

പ്രേരണ സ്പെഷ്യൽ സ്‌കൂളിൽഓണാഘോഷം നടത്തി

കൽപ്പറ്റ: പ്രേരണ സ്പെഷ്യൽ സ്കൂളിന്റെ ഓണാഘോഷ പരിപാടികൾ വൈവിധ്യമാർന്ന ചടങ്ങുകളോടെ നടന്നു. രാവിലെ 9.30-ന് ആരംഭിച്ച ആഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കൽ, കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരങ്ങൾ, ഓണസദ്യ എന്നിവ ഒരുക്കിയിരുന്നു. സ്കൂൾ വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ തുടക്കമായ ചടങ്ങിൽ ട്രസ്റ്റി എ. പി. വാസുദേവൻ നായർ സ്വാഗതം ആശംസിച്ചു. ട്രസ്റ്റ് ചെയർമാൻ പി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ റസാഖ് കൽപ്പറ്റ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. ഓണത്തിന്റെ മഹത്വവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും അദ്ദേഹം പങ്കുവെച്ചു. തുടർന്ന് പി.ടി.എ. പ്രസിഡന്റ് മുനീർ, ട്രസ്റ്റി സുർജിത് എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് മാലിനി എസ്. നന്ദി രേഖപ്പെടുത്തി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ഒത്തുചേർന്ന ആഘോഷ പരിപാടികൾ സന്തോഷകരമായി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *