റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കോൺഗ്രസ്പ്രതി ഷേധം
കൽപറ്റ: പാലക്കാട് റെയിൽവേ ഡിവിഷനെ വിഭജിച്ച് മംഗളൂരു ജംഗ്ഷൻ മൈസൂരു ഡിവിഷന്റെ ഭാഗമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ സിവിൽ സ്റ്റേഷനിലെ ദക്ഷിണ റെയിൽവേ ടിക്കറ്റ് കൗണ്ടർ സെന്ററിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
കേന്ദ്ര സർക്കാർ നിരന്തരമായി കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണ് ഡിവിഷൻ വിഭജനമെന്ന് നേതാക്കൾ ആരോപിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിവിഷനുകളിൽ ഒന്നായ പാലക്കാട് ഡിവിഷനെ വിഭജിച്ച്, ഭാവിയിൽ പാലക്കാട് റെയിൽവേ ഡിവിഷൻ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ. ഐസക്ക് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി. മെമ്പർ എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.
എച്ച്.ബി. പ്രദീപ് മാസ്റ്റർ, കെ.ഇ. വിനയൻ, കെ.വി. പോക്കർ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ഒ.വി. അപ്പച്ചൻ, എം.ജി. ബിജു, പി.കെ. അബ്ദുൾ റഹ്മാൻ, ബിനു തോമസ്, മാണി ഫ്രാൻസിസ്, നജീബ് കരണി, പി. വിനോദ് കുമാർ,കമ്മന മോഹനൻ, പി.വി. ജോർജ്,കെ.പി. മധു, ബീന ജോസ്,ശോഭന കുമാരി, സുരേഷ് ബി, പോൾസൺ കൂവക്കൽ, എ.എം. നിഷാന്ത്, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയൻകാവിൽ, ജിൽസൺ തൂപ്പുംകര, ജിനി തോമസ്, ദിലീപ് കുമാർ, മീനാക്ഷി രാമൻ, പ്രസന്ന എന്നിവർ സംസാരിച്ചു
