സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; വയനാട് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് നടത്തി; കെഎഫ്ഐ പുരസ്കാര ജേതാവ് ഷഫീഖ് ഹസ്സനെ ആദരിച്ചു
കൽപ്പറ്റ: ഒക്ടോബർ മാസത്തിൽ വയനാട് ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തിജില്ലയിലെ 66 ഓളം കളിക്കാർ ട്രയൽസിൽ പങ്കെടുത്തു ട്രയൽസിൽ നിന്നും 36 പേരെ ജില്ലാ ക്യാമ്പിലേക്ക് പരിഗണിച്ചു.ട്രയൽസിന് മുന്നോടിയായി നടന്ന ഉദ്ഘാടന സെഷനിൽ കേരള ഫുട്ബോൾ അസോസിയേഷൻ 2025-26 വർഷത്തെ മികച്ച കോച്ചായി തിരഞ്ഞെടുത്ത ഷഫീഖ് ഹസ്സൻ മഠത്തിലിനെ ആദരിച്ചു.ഡിഎഫ്എ സെക്രട്ടറി ബിനു തോമസ് സ്വാഗതം ആശംസിച്ചു ഡിഎഫ്എ വൈസ് പ്രസിഡണ്ട് നാസർ കല്ലങ്കോടൻ ഷഫീഖ് ഹസ്സനെ പൊന്നാട അണിയിക്കുകയും ഡി.എഫ്.എ പ്രസിഡണ്ട് കെ റഫീഖ് ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.
അസോസിയേഷനുകൾ എന്നിൽ അർപ്പിച്ച വിശ്വാസവും പിൻബലവും ജില്ലയിലെയും കേരളത്തിലെയും കളിക്കാർ തന്നോടൊപ്പം നടത്തിയ സ്വയം സമർപ്പണവും കഠിനപ്രയത്നവും തന്റെയും കേരളത്തിന്റെയും വിജയത്തിന് പിന്നിൽ നിർണായകമായതെന്ന് ഷഫീഖ് ഹസൻ മഠത്തിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഷാജി പാറക്കണ്ടി, ഷമീംബക്കർ, ബൈജു കുന്നേൽ, മൻസൂറലി,സഫീർ മേപ്പാടി, സന്തോഷ് കെ എസ്, സി കെ നൗഷാദ്, വൈഷ്‌ണവ് ഡിഎഫ്ആർഎ കോച്ചുമാരായ അബ്‌ദുൽ റഹ്മാൻ പയ്യൂന്നി, ഷിജിൽ വർഗീസ്, സജൽ, എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.
എ ലൈസൻസ്‌ഡ് കോച്ച് അബ്‌ദുൽ റഹ്മാൻ പയ്യൂന്നി മലപ്പുറം, ഗോൾകീപ്പർ എ ലെവൽവൺ കോച്ച് ഷിജിൽ വർഗീസ് വയനാട്, എന്നിവർ ചീഫ് സെലക്ടർമാരായിരുന്നു. ഡിഎഫ്എ വൈസ് പ്രസിഡണ്ട് സലീം കടവൻ ട്രയൽസ് സന്ദർശിച്ചു. സ്റ്റേഡിയം കീപ്പർ ഷമീർ, അമ്മദ് എന്നിവർ സെലക്ഷ ൻ ട്രയൽസിന് ആവശ്യമായ സഹായ സഹകരണങ്ങൾ നടത്തി.
