Feature NewsNewsPopular NewsRecent News

നാർക്കോട്ടിക് കേസ് സ്റ്റഡി പ്രസന്റേഷൻ: വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥൻ ഹസ്സൻ ബാരിക്കലിന് ഒന്നാം സ്ഥാനം

കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദരാബാദിലെ സെൻട്രൽ ഡിറ്റക്റ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി ഡി ടി ഐ) സംഘടിപ്പിച്ച നാർക്കോട്ടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ നാർക്കോട്ടിക് സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹസ്സൻ ബാരിക്കൽ ഒന്നാം സ്ഥാനം നേടി. മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിൽ നൂതന സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. മികച്ച പ്രകടനത്തിന് സി ഡി ടി ഐ ഡയറക്ടറും വയനാട് ജില്ലാ പോലീസ് മേധാവിയും പ്രശംസാപത്രം നൽകി അദ്ദേഹത്തെ ആദരിച്ചു. ഇതിനുമുമ്പ് 2026-ൽ ബെംഗളൂരുവിലെ CDTIയിൽ നടന്ന പോക്സോ കേസുകളുടെ അന്വേഷണ പരിശീലനത്തിലും ഒന്നാം സ്ഥാനം നേടിയ ഹസ്സൻ ബാരിക്കൽ, 2025-ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിനും അർഹനായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *