Event More NewsFeature NewsNewsPoliticsPopular NewsRecent News

ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന; 75 കടകൾക്ക് നോട്ടീസ്, 3 കടകൾ പൂട്ടാൻ നിർദേശം

ജില്ലാ ആരോഗ്യ വകുപ്പിൻ്റെ ആരോഗ്യ ജാഗ്രത പ്രവർത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 105 സ്‌ക്വാഡുകൾ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, കരിമ്പിൻ ജ്യൂസ് കടകൾ ഉൾപ്പെടെ 1092 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയിതതിനും ശുചിത്വ കുറവ്, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്തതുമായ 75 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗൽ നോട്ടീസ് നൽകി. ഹോട്ടൽ, ബേക്കറി, ജ്യൂസ്‌കട, തട്ടുകടകൾ ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിച്ചു.പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത 121 കടകളിൽ നിന്ന് 10,600 രൂപ പുകവലി നിയമ പ്രകാരം പിഴ ഈടാക്കി.ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി കർശന മാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ സി സച്ചിൻ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *