Event More NewsFeature NewsNewsPoliticsPopular NewsRecent News

കൈ​യി​ലു​ള്ള 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​നി​യും മാ​റാം’: തി​രി​ച്ചെ​ത്തി​യ​ത് 98.47 ശ​ത​മാ​നം നോ​ട്ടു​ക​ൾ

രാ​ജ്യ​ത്ത് പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന 2000 രൂ​പ നോ​ട്ടു​ക​ളി​ൽ 98.47 ശ​ത​മാ​ന​വും തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക്. 2023 മെ​യ് 19-ന് ​നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ 3.56 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​യി​രു​ന്നു വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് 2026 ഏ​പ്രി​ൽ 30-ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 5,451 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു​വെ​ന്ന് ആ​ർ​ബി​ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും അ​വ​യ്ക്ക് ഇ​പ്പോ​ഴും നി​യ​മ​സാ​ധു​ത​യു​ണ്ടെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ബാ​ങ്ക് ശാ​ഖ​ക​ൾ വ​ഴി നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ രാ​ജ്യ​ത്തെ 19 ഇ​ഷ്യൂ ഓ​ഫീ​സു​ക​ൾ വ​ഴി വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നോ​ട്ടു​ക​ൾ മാ​റാ​നോ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​നോ സാ​ധി​ക്കും.ആ​ർ​ബി​ഐ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ട് എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് രാ​ജ്യ​ത്തെ ഏ​ത് പോ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്ന് ഇ​ൻ​ഷു​റ​ൻ​സ് ചെ​യ്ത പോ​സ്റ്റ് വ​ഴി നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്കി​ലേ​ക്ക് അ​യ​യ്ക്കാം. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​യ്ക്ക് നേ​രി​ട്ട് ക്രെ​ഡി​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം റി​സ​ർ​വ് ബാ​ങ്ക് ഒ​രു​ക്കി​യി​ട്ടു​ണ്ട്.2023 ഒ​ക്ടോ​ബ​ർ മു​ത​ൽ ആ​ർ​ബി​ഐ​യു​ടെ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ വ​ഴി നോ​ട്ടു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​നും മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. വി​പ​ണി​യി​ലു​ള്ള ബാ​ക്കി നോ​ട്ടു​ക​ൾ കൂ​ടി വൈ​കാ​തെ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

Leave a Reply

Your email address will not be published. Required fields are marked *